മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ

കൊച്ചി: ദിലീപിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മകള്‍ മീനാക്ഷിയും. മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എന്നാല്‍ മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്‍പര്യമെന്നാണ് സൂചന. അതേസമയം ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

കിങ് ലയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ കോമഡി രംഗങ്ങളാണ് മീനാക്ഷി ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഡയലോഗും അനുകരിക്കുന്നുണ്ട്.

എന്തായാലും മീനാക്ഷിയുടെ ഡബ്‌സ്മാഷ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here