ലോകത്ത് ഒരു ശതമാനം പേര്‍ മാത്രമേ ഈ പത്തു വയസ്സുകാരനെ പോലെയുള്ളു ; അപൂര്‍വ നേട്ടത്തിന് ഉടമ

ലണ്ടന്‍ :തന്റെ അപാരമായ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്വദേശിയായ ഈ പത്തു വയസ്സുകാരന്‍. ലണ്ടനില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ ഗൗരവ് ഗാര്‍ഗ്-ദിവ്യ ഗാര്‍ഗ് ദമ്പതികളുടെ ഇളയ മകനായ മെഹുല്‍ ഗാര്‍ഗാണ് തന്റെ അപാരമായ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് ചുരുങ്ങിയ വയസ്സിനുള്ളില്‍ സ്വപ്‌ന സമാനമായ നേട്ടം കൈവരിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.ലോക പ്രസിദ്ധമായ മാന്‍സാ IQ ടെസ്റ്റില്‍ 162 പോയിന്റ് സ്വന്തമാക്കിയാണ് മെഹുല്‍ ഏവരേയും ഞെട്ടിച്ചത്. വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് ഐന്‍സിറ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്‌സ് എന്നിവര്‍ നേടിയതിനേക്കാള്‍ രണ്ട് പോയന്റ് അധികം നേടിയാണ് മെഹുല്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.ലോകത്തില്‍ ഇന്നേ വരെ ഒരു ശതമാനത്തില്‍ പേര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളു. ചുരുക്കി പറഞ്ഞാല്‍ ബുദ്ധി ശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സിറ്റീനെയും കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്വദേശിയായ ഈ 10 വയസ്സുകാരന്‍. കഴിഞ്ഞ വര്‍ഷം മെഹുലിന്റെ സഹോദരന്‍ ദ്രുവ് ഈ പരീക്ഷയില്‍ പങ്കെടുത്ത് മികച്ച നേട്ടം കരസ്ഥമാക്കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മെഹുലിനും ഈ ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് മോഹം ഉദിക്കുന്നത്. ദക്ഷിണ ഇംഗ്ലണ്ടിലെ റീഡിങ് നഗരത്തിലെ ബോയ്‌സ് ഗ്രാമര്‍ സ്‌കൂളിലാണ് മെഹുല്‍ പഠിക്കുന്നത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ഈ നേട്ടം കൈവരിക്കുന്നതിന് തന്നെ ഏറെ സഹായിച്ചുവെന്ന് മെഹുല്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here