മകന്‍ വീടിന് തീയിട്ടു; മാതാപിതാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: മയക്ക് മരുന്നിന് അടിമയായ മകന്‍ വീടിന് തീയിട്ടു. മാതാപിതാക്കള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍(70), ഭാര്യ ലക്ഷ്മി (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനാണ് വീടിന് തീയിട്ടതെന്ന് വാടകക്കാരനായ സന്തോഷ് പോലീസിന് മൊഴി നല്‍കി.

ഒളിവില്‍ പോയ മകന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരുടെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. വീടിനുള്ളില്‍ കുടുങ്ങിയപ്പോയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭര്‍ത്താവും മരിച്ചത്. ഇയാള്‍ കടുത്ത പ്രമേഹരോഗിയും തനിയെ നടക്കാന്‍ പോലും കഴിയാത്ത ആളുമായിരുന്നു.

മാതാപിതാക്കളെ പൂട്ടിയിട്ട ശേഷം മകന്‍ വീടിന് തീകൊളുത്തുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. തീ അണയ്ക്കാന്‍ അയാളുടെ സഹായം ആവശ്യപ്പെട്ടെങ്കിലും അയാള്‍ തിരിഞ്ഞോടുകയായിരുന്നുവെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കി. അഗ്‌നിശമനസേനയെ വിളിച്ചുവെങ്കിലും 15 മിനിറ്റ് വൈകിയാണ് അവര്‍ എത്തിയത്. ഇടുങ്ങിയ തെരുവില്‍ അഗ്‌നിശമന സേനയുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതും വിനയായി. തീ കെടുത്തിയപ്പോഴേക്കും ദമ്പതികള്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here