ഒടുവില്‍ മിഷേല്‍ ഈ കുഞ്ഞിനെ തേടി കണ്ടെത്തി

വാഷിങ്ടണ്‍: തന്റെ ചിത്രത്തെ അത്ഭുതത്തോടെ നോക്കി നിന്ന രണ്ട് വയസ്സുകാരിയെ ഒടുവില്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ കണ്ടെത്തി. നാഷണല്‍ പോര്‍ട്രയിറ്റ് ഗാലറിയിലെ മിഷേല്‍ ഒബാമയുടെ ചിത്രം നോക്കി അമ്പരന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ ആരോ ക്യാമറയില്‍ പകര്‍ത്തി.

പിന്നീട് ആ പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാര്‍ക്കര്‍ കറി എന്ന കുട്ടിയുടെ അമ്പരപ്പും നിഷ്‌കളങ്കതയും ലോകമെമ്പാടും ചര്‍ച്ചയായപ്പോള്‍ മിഷേലും കുട്ടിയെ പറ്റി അറിഞ്ഞു.

പാര്‍ക്കറിനെ കാണണം എന്ന ആഗ്രഹം മിഷേല്‍ പ്രകടിപ്പിച്ചു. ഒടുവില്‍ മിഷേലിന്റെ ഓഫീസില്‍ തന്നെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങി. അമ്മയ്ക്കും കുഞ്ഞനിയത്തിക്കുമൊപ്പമാണ് പാര്‍ക്കര്‍ മിഷേലിനെ കാണാനെത്തിയത്.

45 മിനിറ്റ് നേരം ഈ കുഞ്ഞുമിടുക്കിക്കൊപ്പം മിഷേല്‍ ചെലവഴിച്ചു. പാര്‍ക്കറിനൊപ്പം മിഷേല്‍ നൃത്തവും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ക്കറിനെ കണ്ട അനുഭവം മിഷേല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

പാര്‍ക്കര്‍, നിന്നെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്(ആ ഡാന്‍സ് പാര്‍ട്ടിയിലും). വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്നത് തുടരൂ. ഒരുനാള്‍ നിന്റെ ചിത്രത്തിലേക്ക് അഭിമാനത്തോടെ നോക്കാന്‍ എനിക്ക് കഴിയട്ടെ, മിഷേല്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here