മിഥുന് ഒരു വധുവിനെ വേണം

ദുബൈ: സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് മിഥുന്‍ രമേശ്. ഫ്ളവേഴ്‌സ്‌ ടിവിയിലെ കോമഡി ഉത്സവം അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയിരിക്കുകയാണ് മിഥുന്‍.

താരം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൊരു പോസ്റ്റിട്ടു. വധുവിനെ ആവശ്യമുണ്ട് എന്നാണ് പോസ്റ്റ്. കണ്ടവര്‍ ആദ്യമൊന്ന് ഞെട്ടി, പക്ഷേ അണിയറയില്‍ ഒരുങ്ങുന്ന ഒരു പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് കോളായിരുന്നു ആ പോസ്റ്റ്. സംഭവം രസകരമായി അവതരിപ്പിച്ചതാണെന്ന് മാത്രം.

‘ദുബായിയില്‍ വ്യവസായിയും സ്ഥിരതാമസവുമായ യുവാവിന്, അനുയോജ്യരായ തത്തുല്യ യോഗ്യതയുള്ള സുന്ദരിയായ യുവതികളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. എന്ന് അവന്റെ അപ്പന്‍, ജോണ്‍ അടയ്ക്കാക്കാരന്‍’. ഇത്തരത്തിലാണ് മിഥുന്‍ രമേശ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

തൊട്ടുപിന്നാലെ ചിത്രത്തിലെ നായകന്റെ ഡിമാന്റെന്ന മട്ടില്‍ കാസ്റ്റിംഗ് കോള്‍ പരസ്യം, ‘നായകന്റെ ഡിമാന്റുകള്‍- അഭിനയിക്കാന്‍ പാടില്ല. സ്ഥായിയായ, പച്ചയായ ജീവിതം മാത്രമാണ് ആവശ്യം.

ദുബായിക്കാര്‍ക്കും, സുന്ദരമായി പുഞ്ചിരിക്കുന്നവര്‍ക്കും മുന്‍ഗണനയുമുണ്ട്. താല്‍പര്യമുള്ളവര്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ അപേക്ഷിക്കാവൂ’ എന്ന് പോസ്റ്റില്‍ പറയുന്നു.

എന്തായാലും രസകരമായ പോസ്റ്റിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പ്രവാസി ഭാരതി ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഓ മൈ ഡോഗ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് കാസ്റ്റിംഗ് കോള്‍.

രാജു ചന്ദ്ര കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ദുബായിലാണ് ചിത്രീകരിക്കുക. പട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്.

Here we go with the casting call for the female lead for the malayalam movie "Oh My Dog" which is also the first movie…

Mithun Rameshさんの投稿 2018年3月7日(水)

LEAVE A REPLY

Please enter your comment!
Please enter your name here