15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി

ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.

ജുവനൈല്‍ ഹോമില്‍ നിന്നും പുറത്ത് കടന്നതിന് ശേഷം റോഡിലൂടെ ഇവര്‍ കൂട്ടമായി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയിരുന്നു സംഭവം.

13 നും 17 നും വയസ്സില്‍ താഴെ ഇടയിലുള്ളവരാണ് പ്രതികള്‍. ഒരു ചവണ ഉപയോഗിച്ച് ജയില്‍ കമ്പി വളച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് കഴിയുന്ന പ്രതികളാണ് പലരും.

പോകുന്ന വഴി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കും മോഷ്ടിച്ചാണ് ഇവര്‍ കടന്നു കളഞ്ഞിട്ടുള്ളത്. ബൈക്ക് മോഷണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ ജയില്‍ ചാടിയ കാര്യം ആധികൃതര്‍ അറിഞ്ഞത് തന്നെ.

സംഘത്തിലെ ഒരു കുട്ടിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here