മനസ്സ് വായിക്കുന്ന യന്ത്രവുമായി ശാസ്ത്രജ്ഞര്‍

കാലിഫോര്‍ണിയ :മനസ്സ് വായിക്കുന്ന യന്ത്രം കണ്ടു പിടിച്ചെന്ന അവകാശ വാദവുമായി യുവ ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാച്ച്യസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍മാരായ അര്‍ണാവ് കപൂര്‍, പെറ്റി മയിസ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തരമൊരു യന്ത്രം വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്.

‘ആള്‍ട്ടര്‍ ഗോ’എന്നാണ് ഈ കണ്ടുപിടുത്തത്തിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. ചെവിയോട് ചേര്‍ത്ത് ഘടിപ്പിച്ച് വെക്കുന്ന തരത്തിലാണ് യന്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യന്ത്രത്തിനുള്ളിലെ ഇലക്ട്രോഡുകള്‍ തലച്ചോറിലും താടിയെല്ലിലും മുഖത്തുമുള്ള ചെറിയ മസിലുകളിലും ഞെരമ്പുകളിലുമുണ്ടാകുന്ന ചലനങ്ങള്‍ പോലും പിടിച്ചെടുക്കുന്നു. യന്ത്രത്തില്‍ തന്നെയുള്ള ഒരു കംപ്യൂട്ടിംഗ് സിസ്റ്റത്തിന്റെ സഹായത്താലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഇത് ഗൂഗുളുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകും. ഒരു വ്യക്തി എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന ഇതു മൂലം യന്ത്രത്തിന് കണക്ക് കൂട്ടിയെടുക്കാന്‍ സാധിക്കുന്നു. ഉപഭോക്താവ് മനസ്സില്‍ എന്തിനെ കുറിച്ചെങ്കിലും ചിന്തിക്കുമ്പോള്‍ തന്നെ ഗൂഗിള്‍ വഴി പ്രശ്‌നത്തിനുള്ള ഉത്തരം കണ്ടെത്താനും തന്‍മൂലം സാധിക്കും.

ഉദാഹരണത്തിന് ഇപ്പോള്‍ സമയം എത്രയായെന്ന് മനസ്സില്‍ ചിന്തിക്കുമ്പോള്‍ തന്നെ അള്‍ട്ടര്‍ഗോ ഇതിനുള്ള മറുപടി ഉപഭോക്താവിന് നല്‍കിയിരിക്കും. സെന്‍സറുകളുടെ സഹായത്തോടെ വെറും നോട്ടം കണ്ട് ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാം.

തുടക്കത്തില്‍ 0 മുതല്‍ 9 വരെയുള്ള അക്കങ്ങളും 100 വാക്കുങ്ങളുമാണ് ഇതില്‍ സജ്ജീകരിച്ച് വെച്ചിരിക്കുന്നത്. 92 ശതമാനം കൃത്യത യന്ത്രം പ്രവര്‍ത്തനത്തില്‍ പുലര്‍ത്തുന്നുണ്ടെന്നാണ് അര്‍ണാവ് കപൂര്‍ അവകാശപ്പെടുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here