മന്ത്രിയുടെ സ്വീകരണത്തിന് 300 കിലോയുടെ ആപ്പിള്‍ മാല

മാണ്ഡ്യ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ അധികാരക്കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. സംസ്ഥാനത്ത് ബിജെപിക്കെതിരെ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഊര്‍ജ വകുപ്പ് മന്ത്രി ഡി കെ ശിവകുമാറിന്റെ പങ്ക് വലുതാണ്.

അതിനാല്‍ തന്നെ മന്ത്രിയെ സ്വീകരിക്കാന്‍ തീരുമാനിച്ച അണികള്‍ക്ക് അദ്ദേഹത്തിന് എന്ത് നല്‍കിയാലും മതിയാവില്ലെന്നാണ്. ശ്രീരംഗപട്ടണത്തെത്തിയ മന്ത്രിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുക്കിയത് 300 കിലോയുടെ ആപ്പിള്‍ മാലയാണ്.

ശ്രീരംഗപട്ടണം മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കാന്‍ സാധ്യതയുള്ള ഇന്‍ഡവാലു സച്ചിദാനന്ദനാണ് ശിവകുമാറിനായി ആപ്പിള്‍ ഹാരം ഒരുക്കിയത്. 1,60,000 രൂപയാണ് ഇതിനായി ചിലവഴിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഹാരം ഉയര്‍ത്തിയത്.

വലിയ സ്വീകരണം തന്നെയാണ് ശ്രീരംഗപട്ടണത്ത് മന്ത്രിക്കായി ഒരുക്കിയത്. വഴി നീളെ പൂവിതറിയും 10 കി.മി ഓളം ഹാരം ക്രെയിനില്‍ തൂക്കിയും ശിവകുമാറിനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സച്ചിദാന്ദന്‍.

3 ക്വിന്റല്‍ ആപ്പിള്‍ മാലയില്‍ നിന്നും ശിവകുമാര്‍ ഒരു ആപ്പിള്‍ എടുത്ത് കഴിച്ച് തന്റെ സന്തോഷം അണികളുമായി പങ്കുവെച്ചാണ് മടങ്ങിയത്. എന്നാല്‍ രാഷ്ട്രീയ ധൂര്‍ത്താണ് ഇതെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. അഹങ്കാരമാണിതെന്നും ചിലര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here