ദുബായ് മറീനയില്‍ തിപിടുത്തം

ദുബായ് :അപ്രതീക്ഷിതമായി ദുബായ് മറീനയില്‍ തീ പടര്‍ന്ന് പിടിച്ചത് പ്രദേശവാസികളില്‍ ആശങ്ക പരത്തി. സംഭവമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് സംഘം നിമിഷ നേരങ്ങള്‍ കൊണ്ട് തീ അണച്ചു.

ദുബായ് മറീനയിലെ അല്‍ ഹബ്ദൂര്‍ ഹോട്ടലിന് മുന്‍വശത്തെ പൂന്തോട്ടത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു തീ പിടുത്തം. പുന്തോട്ടത്തിലെ ഉണങ്ങിയ മരത്തിന്റെ അവശിഷ്ടങ്ങളിലാണ് തീ പടര്‍ന്ന് പിടിച്ചത്.ചെടിച്ചട്ടിയില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാകാം അഗ്നിബാധ  ഉണ്ടായതെന്ന് ദുബായ് അഗ്നി ശമന സേനാ മേധാവി ബ്രിഗ് റാഷിദ് ഖലീഫാ ബുഫ്‌ളാസ അഭിപ്രായപ്പെട്ടു.

തീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കറുത്ത പുക പടലം അന്തരീക്ഷത്തില്‍ വ്യാപിച്ചത് ജനങ്ങളില്‍ ചെറിയ തോതില്‍ ആശങ്ക പരത്തി. എന്നാല്‍ വളരെ ചെറിയ ഒരു തീപിടുത്തമായത് കൊണ്ട് തന്നെ പെട്ടെന്ന അണയ്ക്കാന്‍ സാധിച്ചതായി അഗ്നിശമന സേന മേധാവി അറിയിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here