ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി 12 കാരി കൊല്ലപ്പെട്ടു; ജനനേന്ദ്രിയവും ആന്തരികാവയവങ്ങളും തകര്‍ത്തു

ചണ്ഡീഗഡ് : രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ ക്രൂരമായ കൂട്ടബലാത്സംഗം. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ 12 കാരിയാണ് മൃഗീയമായ രീതിയില്‍ ലൈംഗിക പീഡനത്തിനിരയായി മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ജനനേന്ദ്രിയവും ആന്തരികാവയവങ്ങളും തകര്‍ന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കനാലില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം ലഭിച്ചത്.പൈശാചികമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം നിര്‍വ്വഹിച്ച ഡോക്ടര്‍ പറഞ്ഞു. ജനനേന്ദ്രിയം വെട്ടിമുറിച്ച നിലയിലാണ്.ആന്തരികാവയവങ്ങളും തകര്‍ത്തിട്ടുണ്ട്. കരളിന് ഗുരുതര പരിക്കുണ്ട്. ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. ഈ മാസം 9 ന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. 12 കാരിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കണ്ണില്ലാത്ത ക്രൂരതയ്ക്കാണ് ഇരയാക്കിയത്. കനാലില്‍ മൃതദേഹം ഒഴുകുന്നത് വെള്ളിയാഴ്ചയാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here