പ്രസ് ക്ലബ്ബില്‍ ആര്‍എസ്എസ് ആക്രമണം

മലപ്പുറം :അര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ് ക്ലബിനകത്ത് കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ചന്ദ്രിക മലപ്പുറം ബ്യൂറോ ഫോട്ടോഗ്രാഫര്‍ മുആദ്, റിപ്പോര്‍ട്ടര്‍ ഷെഹബാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഫോട്ടോഗ്രാഫറിന്റെ മൊബൈല്‍ ഫോണും അക്രമി സംഘം തട്ടിയെടുത്തു. പ്രസ് ക്ലബ്ബിന് മുന്നിലൂടെ വ്യാഴാഴ്ച രാവിലെ ആര്‍എസ്എസ് പ്രകടനം കടന്നു പോകവേയുണ്ടായ അനിഷ്ട സംഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഷൂട്ട് ചെയ്തതാണ് അക്രമകാരികളെ ചൊടിപ്പിച്ചത്.

പ്രകടനം കടന്നു പോകുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ബൈക്ക് യാത്രികനെ തള്ളിയിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് പ്രസ് ക്ലബ്ബിനുള്ളിലേക്ക് ഇരച്ചു കയറിയ അക്രമികള്‍
ഇരു മാധ്യമ പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയും ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെ നിയമപരമായി നേരിടുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

അക്രമത്തില്‍ പ്രതിഷേധം അറിയിച്ച് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ രംഗത്തെത്തി. അക്രമത്തെ ഗൗരവമായി കാണുന്നുവെന്നും നിയമപരമായി നേരിടുമെന്നും കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here