ബംഗലൂരു-കണ്ണൂര്‍ ബസ്സ് ഹൈജാക്ക് ചെയ്തു

കര്‍ണ്ണാടക :ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്
നാലംഘ ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ ബസ്
ജിവനക്കാരേയും യാത്രക്കാരേയും ബന്ദികളാക്കി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവസാനം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുണ്ടകളുടെ പിടിയില്‍ നിന്നും ഇവരെ മോചിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി 9.30 ഓടെ ബംഗലൂരുവില്‍ നിന്നും പുറപ്പെട്ട സ്വകാര്യ ബസ്സാണ്, പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയത് ലാമ ട്രാവല്‍സിന്റെ ബസ്സാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. ഈ സമയം ബസ്സില്‍ 42 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ഗുണ്ടകളാണ് വാഹനം ഹൈജാക്ക് ചെയ്തത്.

ഒറ്റപ്പെട്ട വഴികളിലൂടെ ഇവരെയും കൂട്ടി സഞ്ചരിച്ച ഗുണ്ടകള്‍ ഒരു ഒഴിഞ്ഞ് കിടക്കുന്ന ഗോഡൗണില്‍ വാഹനം പാര്‍ക്ക് ചെയ്തു. ശേഷം ആരോടും ഒച്ചവെയ്ക്കരുതെന്നും പൊലീസിനെ വിവരമറിയിക്കരുതെന്നും പറഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. എന്നാല്‍ യാത്രക്കാരില്‍ ചിലര്‍ രഹസ്യമായി പൊലീസിനെ വിവരമറിയിച്ചു. വെകാതെ തൊട്ടടുത്തുള്ള രാജരാജേശ്വരി നഗര്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെത്തി ഗുണ്ടകളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തു.

നിയമനടപടികള്‍ക്ക് ശേഷം പുലര്‍ച്ചെ ഏകദേശം മുന്ന് മണിയോട് കൂടിയാണ് ബസ്സ് വീണ്ടും യാത്ര പുറപ്പെട്ടത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടകളില്‍ ഒരാള്‍ പൊലീസ് വേഷമാണ് ധരിച്ചിരുന്നത്. ഈ സൂത്രം ഉപയോഗിച്ചാണ് ഇവര്‍ വാഹനത്തിനുള്ളില്‍ കയറി പറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here