45കാരനൊപ്പം ഒളിച്ചോടിയ 17കാരിക്ക് സംഭവിച്ചത്

കാന്‍ബെറ: ഒളിച്ചോടിയ നാല്‍പ്പത്തഞ്ചുകാരനേയും പതിനേഴുകാരിയേയും കത്തിക്കുത്തേറ്റ് അത്യാസന്ന നിലയില്‍ കണ്ടെത്തി. പെര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് 17കാരിയായ ജെസ്സിക്കയേയും 45 കാരനായ സ്റ്റുവര്‍ട് ലെയ്മറിനെയും കാണാതാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ഒടുവില്‍ ഇന്നലെ വൈകിട്ടോടെ ഇരുവരെയും ഒരു വാഹനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.

വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം. പെണ്‍കുട്ടിക്ക് ഗുരുതര പരിക്കാണേറ്റിട്ടുള്ളത്.

സംഭവത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരുടേയും ഗുരുതരാവസ്ഥ പിന്നിട്ടാലേ ചോദ്യം ചെയ്യല്‍ നടക്കുകയുള്ളുവെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here