4ാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തേതിന് 5000- പ്രസവം തുടരട്ടേ, പാരിതോഷികങ്ങള്‍ പെരുകുമെന്ന് ക്രിസ്ത്യന്‍ പള്ളി

ഐസ്വാള്‍: മിക്ക ദമ്പതിമാര്‍ക്കും ഇപ്പോള്‍ ഒന്നോ രണ്ടോ കുട്ടികളാണുള്ളത്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിച്ച് മിസോറാമിലെ ഒരു പ്രദേശിക ക്രിസ്ത്യന്‍ പള്ളി രംഗത്തെത്തി. നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പള്ളി. ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് പള്ളിയാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയുമാണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന് മുകളിലേക്ക് ഉള്ള കുട്ടികള്‍ക്ക് എത്ര പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് പള്ളി സെക്രട്ടറി അറിയിച്ചു. വിശ്വാസികള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. മിസോറാമിലെ ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് സഭ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. 2011ലെ സെന്‍സസ് പ്രകാരം മിസോറാമില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഉള്ളത്. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here