യുവതിക്കും അമ്മയ്ക്കും ക്രൂരമര്‍ദ്ദനം

രാജ്‌കോട്ട് :അര്‍ദ്ധരാത്രി യുവതിയേയും അമ്മയേയും അജ്ഞാതരായ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

42 വയസ്സുകാരിയായ ഷമിന്‍ കപാസി, മകള്‍ 23 വയസ്സുകാരി ഫരീദ എന്നിവര്‍ക്കാണ് അജ്ഞാതരില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി കൃഷ്ണനഗറിലെ പ്രധാന റോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

തങ്ങളുടെ അഞ്ച് ബന്ധുക്കളോടൊപ്പം ഡിന്നര്‍ കഴിക്കാനായി ഇരുചക്ര വാഹനങ്ങളില്‍ പുറത്തിറങ്ങിയതായിരുന്നു ഫരീദയും ഷമീനും.

ഇതിനിടെ നാല് പെണ്‍കുട്ടികളും ഒരു യുവാവും അടങ്ങുന്ന സംഘം ഇവരെ സ്‌കൂട്ടറുകളില്‍ പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്താന്‍ തുടങ്ങി.ഇതിനെ തുടര്‍ന്ന് ഇവരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഫരീദയുടെ ആന്റിയെ അജ്ഞാത സംഘം മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് കരുതി ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.

ഡിന്നര്‍ കഴിച്ച് തിരിച്ച് വീട്ടിലേക്ക് വരും വഴിയാണ് ഷമീനും ഫരീദയും സഞ്ചരിച്ച സ്‌കൂട്ടര്‍ പത്തോളം യുവതീയുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും ഇവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്തത്.

ഇവരുടെയും മുടി പിടിച്ച് വലിച്ചായിരുന്നു അജ്ഞാതരുടെ മര്‍ദ്ദനം. സംഭവത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ വനിതകളെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here