സാമൂഹ്യപ്രവര്‍ത്തകയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

ഒഡീഷ: സാമൂഹ്യപ്രവര്‍ത്തകയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ വനിതാ സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് സത്യഭാമ ബെഹെറയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഏപ്രില്‍ 14നാണ് സംഭവം.

കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ ഇട്ടതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്. ജില്ലയില്‍ കഷ്ടതകളനുഭവിക്കുന്ന സ്ത്രീകളെ സ്വയം പര്യാതമാക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമാണ് സത്യഭാമ ബെഹെറ പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും പ്രാദേശിക സാമൂഹിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. സത്യഭാമയുടെ പരാതിയില്‍ സിമുലിയയിലെ പൊലീസ് കേസെടുത്തിട്ടുണ്ട്. നീതിക്ക് വേണ്ടി പോരാടുമെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഐഐസി സഞ്ജയ് കുമാര്‍ പരിദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here