മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വീഡിയോ

ബെയ്ജിംഗ്: മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. മൊബൈല്‍ ശരിയാക്കാന്‍ കൊണ്ടുവന്നയാള്‍ സ്വയം ബാറ്ററി മാറ്റി ഇടാന്‍ ശ്രമിക്കവേയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഇയാളുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്നു. ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊട്ടിത്തെറി ഉണ്ടായുടന്‍ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്കോടുന്നതും ദൃശ്യങ്ങളില്‍ കാണാം.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. മാര്‍ച്ച് 20നാണ് സംഭവം. ഓണ്‍ലൈനില്‍ നിന്നും വിലക്കുറവില്‍ വാങ്ങിയ ബാറ്ററിയുമായാണ് യുവാവ് കടയിലെത്തിയത്.

തുടര്‍ന്ന് കടയില്‍ വെച്ച് ഇത് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. പെട്ടെന്നാണ് പൊട്ടിത്തെറി നടന്നതെന്ന് കടയുടമ വ്യക്തമാക്കി. അതേസമയം ഏത് ബ്രാന്റിലെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here