പ്രശസ്ത മോഡല്‍ തൂങ്ങി മരിച്ചു

ലണ്ടന്‍: പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്റി തൂങ്ങി മരിച്ചു. ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്റെ വേഷമണിഞ്ഞ് സമ്മാനം വാങ്ങിയതിന് പിന്നാലെയാണ് ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്തത്.

ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പും അണിഞ്ഞ നിലയിലായിരുന്നു മൃതശരീരം. ഹാരിയറ്റ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് പങ്കാളി ജോഷ് മെര്‍സിയര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റില്‍ നിന്ന് ഇത്തരം സന്ദേശം പതിവുള്ളതായതിനാല്‍ സന്ദേശത്തിന് അത്ര പ്രാധാന്യം നല്‍കിയില്ലെന്നും ഇയാള്‍ പറഞ്ഞു.

വിഷാദം തോന്നുന്ന സമയങ്ങളില്‍ ഇവര്‍ സ്വയം വേദനിപ്പിക്കാറുണ്ടായിരുന്നു എന്ന് സുഹൃത്തുക്കളും പറഞ്ഞു. ഇതിന് മുമ്പും ഇവര്‍ ആത്മഹത്യ ശ്രമം നടത്തിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here