സൗന്ദര്യമത്സരത്തിനിടെ മോഡലിന്റെ വസ്ത്രത്തിന് തീ പിടിച്ചു ;യുവതി അറിഞ്ഞത് നിമിഷങ്ങള്‍ കഴിഞ്ഞ്

എല്‍സവദര്‍ :സ്‌റ്റേജില്‍ സൗന്ദര്യമത്സരം നടക്കുന്നതിനിടെ മോഡല്‍ അണിഞ്ഞ തുവല്‍ കിരീടത്തിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യുവതി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. യു എസ്സിലെ എല്‍സവദറില്‍ നടന്ന ഒരു സൗന്ദര്യ മത്സരത്തിനിടയിലാണ് വേദിയില്‍ വെച്ചാണ് ഈ അപകടകരമായ സംഭവം അരങ്ങേറിയത്.തൂവലുകള്‍ കൊണ്ട് മനോഹരമായി നിര്‍മ്മിച്ച ഒരു വലിയ കിരീടം തലയില്‍ അണിഞ്ഞാണ് യുവതി സ്റ്റേജിലേക്ക് കടന്നു വന്നത്. മത്സരത്തിന് ഒരു കൊഴുപ്പ് നല്‍കുന്നതിനായി തീ പന്തങ്ങളും പിടിച്ച് നില്‍ക്കുന്ന രണ്ട് യുവാക്കളെ സ്‌റ്റേജില്‍ ആദ്യമേ തന്നെ സംഘാടകര്‍ ഒരുക്കി നിര്‍ത്തിയിരുന്നു. ഇവര്‍ക്കിടയില്‍ കൂടി നടന്നു വരുന്നതിനിടയിലാണ് ഒരു യുവാവിന്റെ കൈയ്യില്‍ പിടിച്ച തീപന്തത്തില്‍ നിന്നും മോഡലിന്റെ തൂവല്‍ കീരിടത്തിലേക്ക് തീ പടര്‍ന്ന് കയറുന്നത്.എന്നാല്‍ തൂവല്‍ കീരീടത്തില്‍ തീ പടര്‍ന്നു കയറുന്ന കാര്യം ആദ്യം യുവതി അറിഞ്ഞിരുന്നില്ല. തീ ആളിപ്പടരുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ തന്നെ സ്‌റ്റേജിലേക്ക് കടന്നു ചെന്ന് കീരിടത്തില്‍ നിന്നും തീ തല്ലി കെടുത്തി. തക്കസമയത്ത് സംഘാടകര്‍ നടത്തിയ അത്ഭുതാവഹമായ രക്ഷാപ്രവര്‍ത്തനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത്. അതുകൊണ്ട് തന്നെ സാരമായ പരിക്കുകളേല്‍ക്കാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here