നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷയടങ്ങിയ ഈ കൊട്ടാരത്തില്‍

ഗ്വോളിയോര്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷാ സന്നാഹങ്ങളുള്ള ഈ കൊട്ടാരത്തിലാണ്. മധ്യപ്രദേശിലെ ഗ്വോളിയോറിനടുത്ത് ടെക്കാന്‍പുരയിലാണ് ഒരു കപ്പലിന്റെ ആകൃതിയിലുള്ള ‘ക്രൂസ് ഷിപ്പ്’ എന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.പണ്ട് കാലത്ത് രാജക്കന്‍മാരുടെ വിശ്രമവേളകള്‍ ചിലവഴിക്കാനായി നിര്‍മ്മിച്ച ഈ കൊട്ടാരം ഇപ്പോള്‍ രാജ്യത്തെ പ്രമുഖ സുരക്ഷ സേനയായ ബിഎസ്എഫിന്റെ കൈയ്യിലാണ്. ‘സുരക്ഷാ ഭവന്‍’ എന്ന പേരിലാണ് ഇപ്പോള്‍ ഈ കൊട്ടാരം അറിയപ്പെടുന്നത്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പൊലീസ് ഡിജിപിമാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസുമാരുടെയും വാര്‍ഷിക യോഗം ഇത്തവണ ജനുവരി 7,8,9 തീയതികളിലായി മധ്യപ്രദേശിലെ ഗ്വോളിയാറിലെ ബിഎസ്എഫ് അക്കാഡമിയിലാണ് ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മോദിക്കായി താമസ സജ്ജീകരണം ഒരുക്കിയിരിക്കുന്നത് സുരക്ഷാ ഭവനിലാണ്.പ്രധാനമന്ത്രി 7,8 തീയ്യതികളില്‍ മുഴുവന്‍ സമയവും ഈ മീറ്റിംഗില്‍ പങ്കെടുക്കും. വിവരങ്ങള്‍ ഒന്നും പുറത്ത് ചോരാതെ അതീവ രഹസ്യമാണ് ഈ സമ്മേളനം ഓരോ വര്‍ഷവും നടക്കാറുള്ളത്. തങ്ങളുടെ അധികാര പരിധിക്കുള്ളില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറുകയും അവ അമര്‍ച്ച ചെയ്യുന്നതിലേക്കായി യോജിച്ചുള്ള പുതിയ പദ്ധതികള്‍ രൂപികരിക്കുകയും ചെയ്യുക എന്നതാണ് വാര്‍ഷിക യോഗത്തിന്റെ ലക്ഷ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here