മോദിയും ഷായും നിരാഹാര സമരത്തിലേക്ക്

ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരത്തിലേക്ക്. എപ്രില്‍ 12 ാം തീയ്യതിയാണ് മോദിയും അമിത് ഷായും നിരാഹാരം അനുഷ്ഠിക്കുക. പ്രതിപക്ഷം സ്ഥിരമായി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് മോദിയുടെയും അമിത് ഷായുടെയും നിരാഹാര സമരമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഇവരോടൊപ്പം ബിജെപിയുടെ മുഴുവന്‍ എംപിമാരും നിരാഹര സമരത്തില്‍ പങ്ക് ചേരും. നിരാഹാരം അനുഷ്ഠിക്കുന്നുണ്ടെങ്കിലും പ്രധാന മന്ത്രി തന്റെ ഓഫീസില്‍ മുഴുവന്‍ സമയവും കര്‍മ്മനിരതനായിരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ ഇപ്പോള്‍ കര്‍ണ്ണാടകയിലാണ്. അതു കൊണ്ട് തന്നെ കര്‍ണ്ണാടകയിലായിരിക്കും അമിത് ഷായുടെ നിരാഹാരം. കോണ്‍ഗ്രസ് അനാവശ്യമായി സഭ അലങ്കോലപ്പെടുത്തി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.

ദളിതര്‍ക്ക് നേരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഘട്ടില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരവുമായി മോദിയും അമിത് ഷായും രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here