ഈ നഗ്നചിത്രം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ന്യൂയോര്‍ക്ക്: ഇറ്റാലിയന്‍ ചിത്രകാരന്‍ അമേദിയോ മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. 157.2 (ആയിരത്തി അറുപത്തിയേഴ് കോടി രൂപ )മില്യണ്‍ ഡോളറാണ് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ വിലയെത്തിയത്.

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇറ്റാലിയന്‍ ചിത്രകാരന്‍ മോദിഗ്ലിയാനിയുടെ 1917ലെ ഓയില്‍ പെയിന്റിങ്ങാണ് ഈ ചിത്രം.

ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മോദിഗ്ലിയാനിയുടെ നഗ്‌നയുവതിക്കായില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ സാല്‍വെറ്റര്‍ മുണ്ടി 450.3 മില്യണ്‍ യൂറോ സ്വന്തമാക്കിയായിരുന്നു റെക്കോര്‍ഡ് തീര്‍ത്തത്.

ഈ റെക്കോര്‍ഡ് മോദിഗ്ലിയാനിയുടെ നഗ്‌നസ്ത്രീ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ഒരു ചിത്ര രചനക്ക് ലഭിക്കുന്ന നാലാമത്തെ ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡാണ് മോദിഗ്ലിയാനിയുടെ നഗ്‌ന ചിത്രം സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here