മോദിയുടെ രാഖി സഹോദരി വിട പറഞ്ഞു

ധന്‍ബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയില്‍ രാഖി കെട്ടിയ ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശി ശര്‍ബതി ദേവി അന്തരിച്ചു. 104 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളാലാണു മരണം.

കഴിഞ്ഞ വര്‍ഷമാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ ഔദ്യോഗിക വസതിയിലെത്തി ശര്‍ബതി ദേവി മോദിക്ക് രാഖി കെട്ടിക്കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ സഹോദരന്റെ ഓര്‍മ്മയ്ക്കായാണ് മോദിയുടെ കൈയില്‍ രാഖി ബന്ധിക്കണമെന്ന ആഗ്രഹം ശര്‍ബതി പ്രകടിപ്പിച്ചത്.

തുടര്‍ന്ന് മകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിയുടെ ഓഫീസിലേക്ക് കത്തയച്ചു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ ശര്‍ബതിയെ മോദി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു.

വീല്‍ചെയറില്‍ ഇരുന്നാണ് മോദിക്ക് ശര്‍ബതി രാഖി കെട്ടിയത്. ഇതോടെയാണ് ശര്‍ബതി മോദിയുടെ ‘രാഖി സഹോദരി’ എന്ന് ദേശീയ തലത്തില്‍ അറിയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here