സലാഹ് ഈജിപ്ത് ടീം ലിസ്റ്റില്‍

കെയ്‌റോ :ഒടുവില്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലം കണ്ടു. മുഹമ്മദ് സലാഹിനെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ ടീമിന്റെ ലിസ്റ്റ് ഈജിപ്ത് പുറത്തിറക്കി. ലിവര്‍പൂള്‍ താരമായിരുന്ന സലാഹിന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ വെച്ചായിരുന്നു ഗുരുതരമായി പരിക്ക് പറ്റിയത്.

റിയല്‍ മാന്‍ഡ്രിഡ് താരം സര്‍ജിയോ റാമോസുമായി കൂട്ടിയിടച്ചതിനെ തുടര്‍ന്നായിരുന്നു സലാഹിന് പരിക്ക് പറ്റിയത്. പരിക്ക് കാരണം സലാഹിന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. കണ്ണീരോടെയാണ് മുഹമ്മദ് സലാഹ് അന്ന് മൈതാനത്തില്‍ നിന്നും തിരിച്ച് കയറിയത്. ഇതും ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു.

വലന്‍സിയയില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് സലാഹ് അടുത്തിടെ ജിമ്മില്‍ നിന്നുമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈജിപ്ത് ടീമിന്റെ അന്തിമ ടീമില്‍ താരം ഇടം പിടിച്ചെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

മൂന്നാഴ്ച്ചത്തെ വിശ്രമം കൂടി താരത്തിന് ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയായാല്‍ ജൂണ്‍ 15 ന് ഉറോഗ്വയയുമായുള്ള ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ നിന്നും സലാഹിന് വിട്ടു നില്‍ക്കേണ്ടി വരും. ഗ്രൂപ്പ് എയിലെ മറ്റു അംഗങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവരുമായുള്ള മത്സരങ്ങള്‍ തൊട്ടേ  മുഹമ്മദ് സലാഹിന് പങ്കെടുക്കാന്‍ സാധിക്കുകയുള്ളു

LEAVE A REPLY

Please enter your comment!
Please enter your name here