നിപ്പാക്കെതിരെ അബദ്ധ പ്രചാരണവുമായി മോഹനന്‍ വൈദ്യര്‍

കോഴിക്കോട് :നിപ്പാ വൈറസിനെതിരെ അശാസ്ത്രീയ പ്രചാരണവുമായി മോഹനന്‍ വൈദ്യരും രംഗത്ത്. നിപ്പാ വൈറസ് എന്നത് ആരോഗ്യ വകുപ്പിന്റെ ഒരു പ്രൊഡക്ട് ആണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വാദം സമര്‍ത്ഥിക്കുന്നത്.

കോഴിക്കോട് കുറ്റ്യാടി ഭാഗത്ത് നിന്നും കൊണ്ടു വന്ന പഴങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇവ കഴിച്ച് കൊണ്ടാണ് ഇയാള്‍ തന്റെ വാദം വ്യക്തമാക്കുന്നത്. ഈ പഴങ്ങളുടെ ഒരു ഭാഗത്ത് വവ്വാല്‍ കടിച്ചത് പോലുള്ള പാടുകളുണ്ട്. ഈ പാടുകള്‍ ഒഴിവാക്കി ബാക്കി ഭാഗം കഴിച്ച് കൊണ്ടാണ് ഇയാള്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നിപ്പ വൈറസ് വവ്വാലില്‍ നിന്നും പടരുന്നതാണെങ്കില്‍ താന്‍ ഇപ്പോള്‍ മരിച്ചു പോകുമെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മോഹനന്‍  വൈദ്യര്‍ക്കെതിരെ  കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിലൂടെ രംഗത്ത് വരുന്നത്. നേരത്തേ ഇത്തരത്തിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ നടത്തി പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു.

തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തകരുടേയും
ആരോഗ്യ വിദഗ്ധരുടെയും ആവശ്യ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മഹാമാരിയായി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസിനെ എങ്ങനെയെങ്കിലും നിയന്ത്രണ വിധേയമാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അബദ്ധ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്ത് വരുന്നത്.

വീഡിയോ കാണാം

ഇന്നലെ കോഴിക്കോട് പോയിരുന്നു. പേരാംമ്പറയിൽ നിന്നും വവ്വാലും, അണ്ണാനും കടിച്ചതിന്റെയും തിന്നതിന്റെയും ബാക്കിയാണ്. ഇന്ന് കോഴിക്കോട് പോയപ്പോൾ അവിടെ നിന്ന് എന്റെ രോഗികളുടെ ഭയം മാറ്റുവാനും അവർക്ക് മനസ്സിലാക്കി കൊടുക്കേണ്ട സത്യം മനസ്സിലാക്കി കൊടുക്കുകയുമാണ്. രോഗികൾ കൊണ്ടുവന്നു. അവരുടെ മുന്നിൽ വെച്ച് കഴിക്കുകയും ചെയിതു.ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം. .

MohananVaidyar മോഹനൻ വൈദ്യർさんの投稿 2018年5月22日(火)

 

LEAVE A REPLY

Please enter your comment!
Please enter your name here