ലാല്‍ കര്‍ണാടകയില്‍; മമ്മൂട്ടിയും

ബംഗളൂരു : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷമിടാന്‍ മോഹന്‍ലാല്‍ കര്‍ണാടകയിലെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ കഡപ, ബല്യ, പദുവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ നിവിന്‍ പോളിയെ നായകനാക്കിയാണ് ചിത്രമൊരുക്കുന്നത്.

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും വേഷമിടുന്നു. നീരാളിയുടെ സെറ്റില്‍ നിന്നാണ് ലാല്‍ കര്‍ണാടകയിലെത്തിയത്. സെറ്റില്‍ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും അടക്കമുള്ളവര്‍ ചേര്‍ന്ന് ലാലിന് വമ്പന്‍ സ്വീകരണമൊരുക്കി.

ഇത്തിക്കരപ്പക്കി മോഹന്‍ലാലിന് സ്വാഗതം എന്നെഴുതിയ കേക്ക് ചടങ്ങില്‍ മുറിച്ചു. പുലര്‍ച്ചെ അദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കര്‍ണാടകയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്.

അതേസമയം മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിനായി മമ്മൂട്ടി തൊട്ടടുത്ത കൊയ്‌ല എന്ന സ്ഥലത്തുണ്ട്. സജീവ് പിള്ളയാണ് മമ്മൂട്ടിയെ നായകനാക്കി മാമാങ്കം ഒരുക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും താമസിക്കുന്നത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന സുബ്രഹ്മണ്യ എന്ന സ്ഥലത്താണെന്ന പ്രത്യേകതയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here