അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന  വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

ഇന്ന് രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങിയത്. എന്നാല്‍ ഇത്തവണ പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here