ലാലേട്ടന്റെ ഡാന്‍സ് റിഹേഴ്‌സല്‍ വൈറലാവുന്നു

കൊച്ചി :മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ തകൃതിയായി പുരോഗമിക്കുന്നു. കാണികളെ രസിപ്പിക്കാനായി നൃത്തങ്ങളും കോമഡി സ്‌കിറ്റുകളും അടക്കം നിരവധി പ്രോഗ്രാമുകളാണ് താരസംഘടന അണിയറയില്‍ ഒരുക്കുന്നത്. പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ ഏകോപനത്തിലാണ് താരങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കുക.

തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മെയ് ആറിനാണ് ‘അമ്മ മഴവില്ല്’ മെഗാ ഷോ അരങ്ങേറുന്നത്. മലയാളത്തിലെ നൂറിലേറെ ചലചിത്ര താരങ്ങള്‍ ഷോയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ ആറിയിച്ചു. 25000 പേര്‍ക്ക് നേരിട്ട് പരിപാടി വീക്ഷിക്കാന്‍ പറ്റുന്ന സജ്ജീകരണങ്ങളാണ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പഴയ കാല നടീനടന്‍മാരെയും കലാകാരന്‍മാരേയും സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘അമ്മ മഴവില്ല്’ ഷോ അരങ്ങേറുന്നത്. പഴയ കാല ചലചിത്ര പ്രവര്‍ത്തകരായ 15 പേരെ ഷോയുടെ തുടക്കത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മധു ആദരിക്കും. അഞ്ച് മണിക്കൂര്‍ ഷോ നീണ്ടു നില്‍ക്കും.

പരിപാടിക്കായുള്ള റിഹേഴ്‌സലുകള്‍ കൊച്ചിയിലെ ഹോട്ടലില്‍ പുരോഗമിക്കുകയാണ്. ഷോയ്ക്കായി മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താന്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പങ്കു വെച്ചത്.

നമിതാ പ്രമോദ്, ഷംന കാസിം അന്‍സിബാ, ഹണി റോസ്, മൈഥിലി, തെസ്‌നി ഖാന്‍, കൃഷ്ണ പ്രഭ, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവരും ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നുണ്ട്. നമിതാ പ്രമോദിനൊപ്പവും ഷംനാ കാസിമിനൊപ്പവും മോഹന്‍ ലാല്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

‘കവിളിണയില്‍ കുങ്കുമമോ’ എന്ന ഗാനത്തിനൊപ്പമാണ് നമിതാ പ്രമോദിനൊപ്പം ലാലേട്ടന്‍ ചുവട് വെക്കുന്നത്. ഒരു തമിഴ് ഫാസ്റ്റ് ഗാനത്തിന്റെ താളത്തിന് അനുസരിച്ചാണ് ഷംനാ കാസിമിനൊപ്പമുള്ള നൃത്തം. അമ്മ മഴവില്ലില്‍ താരങ്ങള്‍ എന്തു സര്‍പ്രൈസുകളാണ് തങ്ങള്‍ക്കായി കരുതി വെച്ചിരിക്കുന്നതെന്ന് കാത്തിരിക്കുന്ന ആരാധകര്‍ രണ്ടു കൈയ്യും നീട്ടിയാണ് മോഹന്‍ ലാലിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

വീഡിയോ കാണാം

ലാലേട്ടൻ നമിത പ്രമോദ് മഴ വില്ലഴകിൽ അമ്മ ഷോ റിഹേഴ്സൽ 😍😍😍😍കവിളിണയിൽ കുങ്കുമമോ😎😍

The Complete Actorさんの投稿 2018年4月30日(月)

LEAVE A REPLY

Please enter your comment!
Please enter your name here