മോഹന്‍ലാല്‍ സിനിമയിലെ ഗാനം എത്തി

കൊച്ചി: മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി സജിത് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിലെ കിടിലന്‍ ഗാനം പുറത്തിറങ്ങി.
ചെറുപ്പം മുതലേ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്.

തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോനി ജോസഫാണ് ഈണം നല്‍കിയത്.

കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here