മോഹന്‍ലാലിന്റെ മാസ് എന്‍ട്രി

കൊല്ലം: ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്ത് മോഹന്‍ലാല്‍ എത്തിയത് ഹെലികോപ്റ്ററില്‍. താരത്തിന്റെ മാസ് എന്‍ട്രി കണ്ട് ആരാധകര്‍ ആവേശത്തിലായി. ഉദ്ഘാടന ചടങ്ങിനെത്തിയ ലാലേട്ടന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

വി.എ ശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ഒടിയന് വേണ്ടിയുള്ള രൂപമാറ്റത്തിന് ശേഷം മോഹന്‍ലാലിന്റെ ഓരോ പൊതുപരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്. പുലിമുരുകന് ശേഷം താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍.

LEAVE A REPLY

Please enter your comment!
Please enter your name here