അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പ് രണ്ട് തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചു. ഏറ്റവും കൂടുതല്‍ നേരം പീഡിപ്പിച്ചത് തിയേറ്ററിനുള്ളില്‍ വച്ചാണ്. മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിക്കുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു ക്രൂരമായ സംഭവം. അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രതിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തില്‍ മനംമയങ്ങിയ അമ്മ എല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

നാട്ടില്‍ സ്വര്‍ണത്തിന്റേത് അടക്കം നിരവധി ബിസിനസുകള്‍ ഉള്ള മൊയ്തീന്‍കുട്ടിക്ക് വിദേശത്തും ബിസിനസുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി പോലീസിന്റെ പിടിയിലായത്.

ഏപ്രില്‍ 18ന് നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ഏപ്രില്‍ 26നാണ് സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല.

ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ചങ്ങരംകുളം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ ബെന്‍സ് കാറിലാണ് തീയേറ്ററില്‍ വന്നതെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here