പെണ്‍കുട്ടിയെ അമ്മ കൊലപ്പെടുത്തി

ഉത്തരാഖണ്ഡ് :സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിയില്‍ ഒളിപ്പിച്ച് വെച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ 24 വയസ്സുകാരി പ്രാപ്തി സിങ്ങാണ് വളര്‍ത്തമ്മയായ മീനു കൗറിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

മീനു കൗറിന്റെ ഭര്‍ത്താവ് അജിത്ത് സിങ്ങ് രണ്ട് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. അജിത്ത് സിങ്ങിന്റെ ഒന്നാമത്തെ ഭാര്യയിലുണ്ടായ മകളായിരുന്നു പ്രാപ്തി സിങ്ങ്.

പിതാവ് മരിച്ചതിന് ശേഷം വളര്‍ത്തമ്മയായ മീനു കൗറും പ്രാപ്തിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് വിറ്റ് പണം വീതം വെക്കണമെന്നാവശ്യപ്പെട്ട് മീനു കൗര്‍ പ്രാപ്തിയുമായി നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ പ്രാപ്തി ഇതിന് ഒരുക്കമായിരുന്നില്ല.ഫെബ്രുവരി 7 ാം തീയ്യതി രാത്രി ഇതിനെ ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ പ്രാപ്തിയെ മീനു പിറകില്‍ നിന്നും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കത്തിയുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി സ്‌റ്റോര്‍ മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു.

ഒരു അഭിമുഖത്തില്‍ പങ്കെടുക്കുവാനായി പ്രാപ്തി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മീനു കൗര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

എന്നാല്‍ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സത്യം പുറത്ത് വരുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ മീനു കൗര്‍ കുറ്റം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here