സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ

നാഗാലാന്റ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, നാഗാലാന്റില്‍ പ്രധാന പ്രാദേശിക കക്ഷിയായ എന്‍ഡിപിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന ബിജെപിയെ വെട്ടിലാക്കി എംഎല്‍എയുടെ നോട്ട മഴ.

നാഗാലാന്റിലെ സുരുഹോതോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എച്ച് കെഹോവിയാണ് ജനങ്ങള്‍ക്ക് നോട്ടു മഴ നല്‍കി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

മൃഗീയ ഭൂരിപക്ഷത്തിനാണ് സുരുഹോതോ മണ്ഡലത്തില്‍ നിന്നും എച് കെഹോവി വിജയിച്ച് കയറിയത്. ഇതിന് പിന്നാലെയാണ് തന്റെ വീടിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അദ്ദേഹം ടെറസ്സില്‍ നിന്നും പണം എറിഞ്ഞ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിജയം കൈവരിക്കാന്‍ വന്‍ തോതില്‍ പണം ഒഴുക്കിയെന്ന ആരോപണം നേരിടുന്ന ബിജെപിയെ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് എംഎല്‍എയുടെ നോട്ട് മഴ.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നോട്ടുകള്‍ താഴോട്ട് വീഴുന്നത് അനുസരിച്ച് ആളുകള്‍ ഇദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഉന്തും തള്ളുമുണ്ടാക്കുന്നത് പണം വാരി കീശയിലാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Candidate showers money in Nagaland

Videosさんの投稿 2018年3月3日(土)

LEAVE A REPLY

Please enter your comment!
Please enter your name here