ഗള്‍ഫില്‍ നിന്ന് പണമയയ്ക്കുന്നതില്‍ വര്‍ധന

ദുബായ് : രൂപയുടെ മൂല്യം താഴ്ന്നതോടെ ഗള്‍ഫ് കറന്‍സികളുടെ എക്‌സ്‌ചേഞ്ച് നിരക്കുയര്‍ന്നു. ഇതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണമയയ്ക്കലില്‍ ഉണര്‍വ്വ് രേഖപ്പെടുത്തിയിരിക്കുകയാണ്.

പണം അയയ്ക്കുന്നതില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് മണി എക്‌സ്‌ചേഞ്ച് ശൃംഖലകള്‍ വ്യക്തമാക്കുന്നു. കുവൈറ്റ് ദിനാറിന് 221 രൂപയും ബഹ്‌റൈന്‍ ദിനാറിന് 176.68 രൂപയുമാണ് നിരക്ക്.

മാസാദ്യമായതും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായി. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യത. അങ്ങനെയെങ്കില്‍ എക്‌സ്‌ചേഞ്ച് നിരക്ക് ഇനിയും ഉയരും.

13 മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്കുണ്ടായത്. എണ്ണ വില ഉയരുന്നതും അമേരിക്കന്‍ ഫെഡറല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. രൂപയുമായുള്ള വിനിമയത്തില്‍ 66.87 ആണ് ഡോളര്‍ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here