കോളേജ് ഹോസ്റ്റലില്‍ ദിനോസര്‍ പല്ലി

ഡല്‍ഹി: കോളജ് ഹോസ്റ്റലിലില്‍ ദിനോസര്‍ പല്ലിയെ കണ്ട് പേടിച്ച് വിറച്ച് വിദ്യാര്‍ത്ഥികള്‍. ദ്വാരക നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്‌റൂമിലാണ് ഭീമന്‍ പല്ലിയെ കണ്ടത്. മൂന്നാം നിലയിലെ ബാത്ത്‌റൂമിലെ വാഷ്‌ബെയ്‌സിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ അള്ളിപിടിച്ചിരിക്കുന്ന പല്ലിയുടെ ചിത്രം ക്രിതിക അനുരാഗി എന്ന വിദ്യാര്‍ത്ഥിനിയാണ് പുറത്ത് വിട്ടത്.

മെയ് 16 രാവിലെ 11.30ഓടെയാണ് പല്ലിയെ കാണുന്നത്. തലേദിവസം ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഈ സമയം മരത്തിലൂടെ ജനല്‍വഴി പല്ലി കയറിയതാകാം എന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ നിഗമനം. കുറ്റിക്കാട് നിറഞ്ഞ ക്യാമ്പസില്‍ പതിവായി പാമ്പിനെ കാണാറുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഭീമന്‍ പല്ലിയെ കാണുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ പല്ലിയുടെ കടിയേറ്റാല്‍ മനുഷ്യര്‍ക്ക് വിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതു മരണത്തിന് വരെ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here