പിഞ്ചുക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം.

പിഞ്ചുക്കുഞ്ഞിന് വേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തുകയാണ്. എപ്പോഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ് ഇത്. കുഞ്ഞിനെ എടുത്തോടുന്നത് കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും കുരങ്ങ് കുഞ്ഞിനെയും കൊണ്ട് ഓടി മറഞ്ഞിരുന്നു.

നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. കുഞ്ഞിന്റെ കരച്ചിലൊന്നും കേള്‍ക്കുന്നില്ലെങ്കിലും വനംവകുപ്പ് ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു.

അതേസമയം പ്രദേശത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here