പേഴ്‌സ് അടിച്ചുമാറ്റി കുരങ്ങന്‍; വീഡിയോ

ബെയ്ജിങ്: വിനോദസഞ്ചാരികളുടെ ഭക്ഷണ വസ്തുക്കളും പഴവര്‍ഗങ്ങളുമൊക്കെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ഓടാറുണ്ട്. എന്നാല്‍ പേഴ്‌സ് തട്ടിയെടുത്താലോ? തിരിച്ചു തരാനും പറയാന്‍ കഴിയില്ല.

കുരങ്ങന്‍ അത് നിലത്തിടുന്നത് വരെ കാത്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ പേഴ്‌സിനകത്തുള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല നടന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഒരു കുരങ്ങന്‍ പണി പറ്റിച്ചത്.

വിനോദ സഞ്ചാര കേന്ദ്രമായ മൗണ്ട് എമേയിലെത്തിയ സന്ദര്‍ശകന്റെ പണമടങ്ങിയ പേഴ്‌സ് ഒരു കുരങ്ങന്‍ തട്ടിയെടുത്തു. പിന്നീട് ഇതിലുണ്ടായിരുന്ന മുഴുവന്‍ പണവും എടുത്ത് വലിച്ചെറിഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. കുരങ്ങന്റെ ഈ പ്രവൃത്തി കണ്ട് കാഴ്ചക്കാരെല്ലാം ഞെട്ടി. പണമെല്ലാം കടലാസ് കഷ്ണം പോലെ വലിച്ചെറിയുകയാണ് കുരങ്ങന്‍.

പണം മുഴുവനും പറത്തികളഞ്ഞശേഷം ഉപേക്ഷിച്ച ശൂന്യമായ പേഴ്‌സ് മറ്റൊരു കുരങ്ങന്‍ എടുത്ത് പരിശോധിക്കുന്നതും അതും എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങളോടും കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here