സ്ത്രീക്ക് ഈ ഭക്ഷണം സമ്മാനിച്ചത് ദുരന്ത ജീവിതം

കാന്‍ബെറ: ജങ്ക് ഫുഡുകള്‍ അമിതമായി കഴിച്ച സ്ത്രീയുടെ ഭാരം 270 കിലോ. ഭക്ഷണത്തോട് അമിത താല്‍പര്യമുള്ള നാല്‍പത്തിയഞ്ചുകാരി തിന്ന് തിന്ന് വയറ് നിലത്ത് മുട്ടാറായി.

ഭാരം കാരണം യുവതിയ്ക്ക് എണീറ്റ് നടക്കാന്‍ പോലും കഴിയാതെയായി. ടാമി ലിന്‍ എന്ന ഈ സ്ത്രീ എട്ട് വയസുവരെ സാധാരണ കുട്ടികളേപ്പോലെയായിരുന്നു. എന്നാല്‍ ടാമിയുടെ എട്ടാം വയസിലാണ് പിതാവിന് ഹൃദയാഘാതം വന്നതും പെട്ടെന്ന് മരിച്ചതും.

ഇതോടെ ടാമിയുടെ അമ്മ വിഷാദരോഗമായി. പിന്നീട് കുഞ്ഞു ടാമിയുടെ ജീവിതം ആകെ മാറി മറിഞ്ഞു. ഒറ്റപ്പെടലില്‍ ടാമി അഭയം തേടിയത് ഭക്ഷണത്തിലായിരുന്നു. ധാരാളം ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു ടാമി.

ജങ്ക് ഫുഡുകളായിരുന്നു കൂടുതലും കഴിച്ചിരുന്നത്. ഇത് ഒരു രോഗമായി മാറുകയായിരുന്നു. പതിനെട്ടാം വയസില്‍ ജെയിംസ് എന്നൊരാളെ ടാമി കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞപ്പോള്‍ ടാമി ഗര്‍ഭിണിയായി. ഒരു കുഞ്ഞിന്റെ അമ്മയുമായി. എന്നാല്‍ ഭക്ഷണത്തോടുള്ള പ്രിയം ടാമിക്ക് മാറിയതുമില്ല. ജങ്ക് ഫുഡുകള്‍ കഴിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍ തടിച്ചിയായി ജീവിക്കുന്നത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും. തിന്നുന്ന ശീലം മാറ്റാനാകുന്നില്ലെന്ന് ടാമി പറയുന്നു. അമിതഭാരം കാരണം ടാമി പുറത്തേക്കൊന്നുമിറങ്ങാറില്ല. എന്നാല്‍ അസുഖം വന്ന് കിടപ്പിലാകുന്നത് വരെ താന്‍ ഇങ്ങനെ കഴിക്കുമെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here