മുംബൈ : 2017 ല്‍ ലോകത്ത് സെക്സ് വീഡിയോകള്‍ കണ്ടവരുടെ കണക്ക് പുറത്ത് വിട്ട് പോണ്‍ഹബ് വെബ്സൈറ്റ്. പോണ് ഹബില്‍ അശ്ലീല വീഡിയോകള്‍ കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനമാണ്. നാലാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മൂന്നാംസ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ബ്രിട്ടനുമാണ്.പ്രതിദിനം 8.1 കോടി ഇന്ത്യക്കാര്‍ അശ്ലീല വീഡിയോ കാണാന്‍ പോണ് ഹബ്ബിലെത്തുന്നുണ്ട്.
28.5 ബില്യണ്‍ ക്ലിക്കുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നായി പോണ്‍ഹബ്ബിന് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സണ്ണിലിയോണിന്റെ വീഡിയോകളോടാണ് പ്രിയം കൂടുതല്‍. മിയ ഖലീഫയാണ് രണ്ടാം സ്ഥാനത്ത്.
മൂന്നാമതായി ആളുകള്‍ ഏറെയും തിരയുന്നത് കത്രീന കൈഫിന്റെ വീഡിയോകള്‍ക്ക് വേണ്ടിയുമാണ്. ഇന്ത്യയില്‍ നിന്ന് പോണ് കാണുന്നവരില്‍ 30 ശതമാനം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2016 നെ അപേക്ഷിച്ച് പോണ് കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 129 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സന്ദര്‍ശകരുടെ പ്രായപരിധി പരിശോധിച്ചാല്‍ 18 നും 24 നും ഇടയ്ക്കുള്ളവരാണ് ഏറെയും.
അതേസമയം ലോക ശരാശരി 35 വയസ്സാണ്. ഇന്ത്യക്കാരില്‍ 87 ശതമാനവും മൊബൈലില്‍ നിന്നാണ് അശ്ലീല വീഡിയോകള്‍ ആസ്വദിക്കുന്നത്. ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
അതായത് മൊബൈല്‍ കമ്പനികള്‍ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഡാറ്റ ലഭ്യമാക്കിത്തുടങ്ങിയതോടെ പോണ് കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് ചുരുക്കം. എച്ച് ഡി വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ 1822 ശതമാനമാണ് ലോകത്താകമാനം വര്‍ധന.
ഇന്ത്യക്കാര്‍ പോണ്ഹബ്ബില് ചെലവിടുന്നതിന്റെ ശരാശരി സമയം 8 മിനിട്ട് 20 സെക്കന്റാണ്. അതേ സമയം ലോക നിലവാരം 9.59 മിനിട്ടാണ്. ഫലത്തില്‍ പോണ് ഹബ്ബിന്റെ വരുമാനക്കുതിപ്പില്‍ മികച്ച സംഭാവനയാണ് ഇന്ത്യയില്‍ നിന്നുള്ളതെന്ന് ചുരുക്കം.
കൂടുതല്‍ ചിത്രങ്ങള്‍ …
2016 ലെ കണക്ക്…