ലോകത്തിലെ ഏറ്റവും സുന്ദരിമാരായ ഇരട്ടക്കുട്ടികള്‍ ; ചെറുപ്രായത്തില്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

ലോസ് ഏഞ്ചല്‍സ് :ചെറുപ്രായത്തില്‍ തന്നെ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും പേര്‍ പിന്തുടരുന്ന ഇരട്ട കുട്ടികളാണ് ലിഹ് റോസും അവേ മരിയയും. ലോസ് ഏഞ്ചല്‍സ് സ്വദേശികളായ ഈ ഏഴു വയസ്സുകാരികള്‍ ലോകത്തിലെ ഏറ്റവും സുന്ദരിമാരായ ഇരട്ട കുട്ടികളായാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.ഈ ചെറുപ്രായത്തില്‍ തന്നെ മോഡലിംഗിലൂടെ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നത്. നിരവധി ഫോട്ടോ ഷൂട്ടുകളും ഇവരെ തേടിയെത്തുന്നു. വെള്ളാരം കണ്ണുകളും സ്വര്‍ണ്ണ നിറത്തിലുള്ള മുടിയും നിഷ്‌കളങ്കമായ ചിരിയും ഇവരെ ഏവരുടെയും പ്രിയങ്കരരാക്കുന്നു. ‘കരുണാര്‍ദ്രരായ ഇരട്ട കുട്ടികള്‍’ എന്നാണ് ഇവരുടെ സമൂഹ മാധ്യമത്തിലെ വിളിപ്പേര് തന്നെ.കുട്ടികളുടെ അമ്മയായ ജാക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here