ഗള്‍ഫ്‌ സമ്പന്നരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ദുബായ് : ഗള്‍ഫില്‍ സംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെയുള്ള 36 പേരില്‍ 13 കോടീശ്വരന്‍മാരും ഇന്ത്യക്കാരാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാണ് ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി.

32425 കോടി ആസ്തിയുമായാണ് ഇദ്ദേഹം ആദ്യ അഞ്ചില്‍ ഇടംനേടിയത്. എന്‍എംസി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ബിആര്‍ ഷെട്ടി (22,699 കോടി) , ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 കോടി) ലാന്‍ഡ് മാര്‍ക്ക് ധോവി മിക്കി ജെഗിതാനി എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

ജെംസ് എജുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (18,156 കോടി), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍(11,023 കോടി), വിപിഎസ് ഹെല്‍ത്ത് കെയര്‍ എംഡി ഷംഷീര്‍ വയലില്‍ (11,023 കോടി) ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എംഡി ആസാദ് മൂപ്പന്‍,(6,484 കോടി), ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്വാന്‍ സാജന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖര്‍.

LEAVE A REPLY

Please enter your comment!
Please enter your name here