മകളെ കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

വെള്ളറട: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ തന്റെ കാമുകന്‍മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മൂത്തസഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു.

ഇക്കാര്യമറിയാതെ അമ്മ മകളെ കാണാനില്ലെന്നു പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണു പീഡനക്കഥ പുറത്തറിഞ്ഞത്. മകള്‍ തനിക്കെതിരായി മൊഴിനല്‍കിയെന്ന് അറിഞ്ഞതോടെ അമ്മ കാമുകനോടൊപ്പം മുങ്ങിയിരുന്നു. ഇവരെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.

പുരുഷന്മാരെ വീട്ടില്‍ കൊണ്ടുവന്ന് താന്‍ കാണത്തക്ക രീതിയില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് പതിവായിരുന്നുവെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പിടിയിലായ സ്ത്രീ വാടകവീടുകളില്‍ മാറി മാറി താമസിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. മുന്‍പ് ഒരു കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്ന് മകളെ കൊണ്ട് മൊഴിനല്‍കിച്ച് അയാളെ പോക്‌സോ കേസില്‍ ഇവര്‍ കുടുക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേട്ടിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന്, മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തി കുട്ടിയെ സഹോദരിയോടൊപ്പം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here