അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്.

പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് വളഞ്ഞിട്ട് പ്രഹരിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി ഇവരുടെ വഴിയില്‍ കേന്ദ്രീകരിച്ചിരുന്ന സംഘമാണ് ഉപദ്രവിച്ചത്.

ഇരുവരെയും പ്രഹരിക്കുന്നതുകണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തനിക്കെതിരെ മുന്‍പ് വ്യാജ മോഷണക്കുറ്റം ആരോപിച്ച് കേസ് കൊടുത്ത മൂന്നുപേരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അവരാണ് ആക്രമണം നടത്തിയതെന്നും സ്ത്രീ മൊഴി നല്‍കി.

ഇവരുടെ പരാതിയില്‍ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയൈന്ന് ലക്‌നൗ എഎസ്പി ചക്രേഷ് മിശ്ര അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here