അമ്മയും മകളും ആത്മഹത്യ ചെയ്തു

കരീംനഗര്‍ : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അമ്മയും മകളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശിനികളായ 41 വയസ്സുകാരി രമാഭായിയും 22 വയസ്സുകാരി മകള്‍ പാരിജാതയുമാണ് ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

തെലുങ്കാനയിലെ ജാഗ്തിയല്‍ സ്വദേശിനികളായ ഇരുവരും വീടിനടുത്തുള്ള ഒരു പാലത്തിന് മുകളില്‍ നിന്നാണ് പുഴയിലേക്ക് എടുത്തു ചാടിയത്. രമാഭായിയുടെ ഭര്‍ത്താവ് സത്വയ്യ അടുത്തിടെയാണ് സിംഗപ്പൂരിലെ ജോലി മതിയാക്കി നാട്ടിലേക്ക് വന്നത്.

ഇതിനെ തുടര്‍ന്ന് രമാഭായിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വീട്ടില്‍ വെച്ച് വഴക്കിടാറുണ്ടായിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള പീഡനങ്ങളെ തുടര്‍ന്ന് അസ്വസ്ഥയായ രമാഭായി മകളേയും കൂട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here