ഇരട്ടക്കുട്ടികളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

പ്രതീകാത്മക ചിത്രം

തൊടുപുഴ : പിറന്നയുടന്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ഇടുക്കി വാഗമണ്‍ സ്വദേശി വിജീഷയെയാണ് തൊടുപുഴ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൊട്ടക്കുന്ന് നിരാത്തില്‍ പ്രവീണിന്റെ ഭാര്യയാണ് വിജീഷ.

പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പ്രവീണും വിജീഷയും പ്രണയത്തിലായിരുന്നു. ഒരു സമൂഹ വിവാഹത്തില്‍ പങ്കാളികളാകുമ്പോള്‍ വിജീഷ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല.

വണ്ണമുള്ള ശരീര പ്രകൃതിയായിരുന്നതിനാല്‍ മറ്റാരും തിരിച്ചറിഞ്ഞതുമില്ല. സമൂഹ വിവാഹത്തിന്റെ ഭാഗമായി 25,000 രൂപയും അഞ്ച് പവനും വസ്ത്രങ്ങളും ലഭിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ അന്നു രാത്രി തന്നെ യുവതി കുളിമുറിയില്‍ പ്രസവിച്ചു. പക്ഷേ കുട്ടികളെ കഴുത്തറുത്ത് തുണിയില്‍ കെട്ടി ഉപേക്ഷിച്ചു. എന്നാല്‍ അമിത രക്തശ്രാവത്തെ തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി പ്രസവിച്ച കാര്യം വ്യക്തമാകുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി തുണിയില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതി അറസ്റ്റിലായി. താന്‍ പ്രസവിച്ചിട്ടില്ലെന്നും ഡോക്ടറും പൊലീസും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകന്റെ വാദം.

വിജീഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് ഭര്‍ത്താവ് പ്രവീണ്‍ മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here