കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു

ജപ്പാന്‍: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി ടോക്കിയോയിലെ ഒരു കഫേയിലുള്ള ലോക്കറില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കഫേയിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ബാഗില്‍ ആക്കി സ്യൂട്ട് കേസിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയിരുന്നു. ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോഗാവയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ വളര്‍ത്താനുള്ള കഷ്ടപ്പാടിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

കഫേയിലെ സ്വകാര്യമുറിയില്‍ പ്രസവിച്ച ഇവര്‍ കുഞ്ഞിന്റെ കരച്ചില്‍ മറ്റുള്ളവര്‍ കേട്ടാലോ, അങ്ങനെ വിവരം പുറത്തായാലോ എന്ന് ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കുഞ്ഞിനെ കൊന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം സൂക്ഷിക്കാനായി ഇവര്‍ ലോക്കര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here