കുഞ്ഞിന്റെ ദേഹം മുഴുവന്‍ കല്ലുകൊണ്ടുരച്ചു

ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനോട് ക്രൂരമായി പെരുമാറി വളര്‍ത്തമ്മ. കുഞ്ഞിനെ വെളുപ്പിക്കാനെന്ന പേരില്‍ ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ട് ഉരച്ചു. മധ്യപ്രദേശിലെ നിഷത്പുരയിലാണ് സംഭവം.

സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരി ഒന്നര വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡില്‍ നിന്നും ഒരു ആണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ നിറം സുധയ്ക്ക് ഒരു പ്രശ്‌നമായിരുന്നു. കുഞ്ഞിനോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. കുട്ടിയെ വെളുപ്പിക്കാന്‍ ഇവര്‍ പലവഴിയും നോക്കി.

ഒടുവില്‍ കറുത്ത കല്ലുകൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ ഉരയ്ക്കാന്‍ ആരോ സുധയെ ഉപദേശിച്ചു. ഇങ്ങനെ ഉരച്ചത് മൂലം കുട്ടിയുടെ കാലിലും കൈയ്യിലും തോളിലും മറ്റ് പല ഭാഗങ്ങളിലും വലിയ മുറിവുകളുണ്ടായി.

കുഞ്ഞിനെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുധയുടെ സഹോദരീ പുത്രി വിവരം ചൈല്‍ഡ് ലൈനിനെ വിളിച്ച് അറിയിച്ചു. ഇതോടെ ചൈല്‍ഡ് ലൈന്‍ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ രക്ഷപ്പെടുത്തുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടായിരുന്നതായി ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ അര്‍ച്ചന സഹായ് അറിയിച്ചു. പരിക്കുകളേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here