മുക്തയുടെ മകളുടെ പാട്ട് വൈറലാവുന്നു

കൊച്ചി: മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ സഹോദരപുത്രിയുടെ പാട്ട് വൈറലാവുന്നു. കുഞ്ഞു ഗായികയുടെ പാട്ട് കേട്ട് താരത്തിന് അത്ഭുതവും സന്തോഷവുമാണ്.

സഹോദരന്‍ റിങ്കുടോമിയുടെയും നടി മുക്തയുടെയും മകള്‍ കിയാര ഒന്നു വരാമോ ഈശോയേ…മേലേ മാനത്തെ ഈശോയേ എന്ന ഗാനമാണ് മൈക്കിലൂടെ പാടിയത്. മുക്തയാണ് കിയാരയുടെ വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കരോക്കെയുടെ അകമ്പടിയോടു കൂടിയാണ് കിയാരയുടെ പാട്ട്. മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനം മുക്ത നല്‍കുന്നുണ്ട്. വീടിനകത്ത് റിമി പാട്ട് പരിശീലിക്കുന്ന ഇടവേളയിലാണ് കുട്ടി താരത്തിന്റെ ഗാനാലാപനം.

Onnu varaamoo…ESHOYE……..mele manathe Eshoye……(song)കണ്മണി കുട്ടി കൊച്ചമ്മയുടെ kude onu paadan nokiyatha……….:)

Mukthaさんの投稿 2018年3月3日(土)

LEAVE A REPLY

Please enter your comment!
Please enter your name here