ഭര്‍ത്താവിനേയും മക്കളേയും യുവതി പ്ലാസന്റ തീറ്റിച്ചു

ലണ്ടന്‍: യുവതി ഭര്‍ത്താവിനേയും മക്കളേയും തന്റെ പ്ലാസന്റ (മറുപിള്ള ) തീറ്റിച്ചു. പ്ലാസന്റ ജ്യൂസ് അടിച്ചാണ് ജെയ് എന്ന യുവതി ഇവര്‍ക്ക് നല്‍കിയത്. 33 കാരിയായ ജെയ് വുഡാളിന് നാല് മക്കളാണുള്ളത്.

യുകെയിലാണ് സംഭവം. മികച്ച ആരോഗ്യം നേടാനാണ് പ്ലാസന്റ ജ്യൂസാക്കി കുടിപ്പിച്ചതെന്നാണ് ഇവരുടെ വാദം. കരിക്കിന്‍ വെള്ളവും ബെറിയും ചേര്‍ത്താണ് പ്ലാസന്റ ജ്യൂസാക്കിയത്.

തന്റെ പ്ലാസന്റ, ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയാണ് ഇവര്‍ ചെലവാക്കിയത്. അതേസമയം പ്ലാസന്റ ക്യാപ്‌സൂള്‍ രൂപത്തിലാക്കിയും ജയ് കഴിക്കുന്നുണ്ട്.
ക്യാപ്‌സ്യൂളാക്കാന്‍ 150 യൂറോയാണ് ചെലവായതെന്നും യുവതി പറയുന്നു.

തേങ്ങാവെള്ളത്തിന്റെയും ഒരു തരം പഴത്തിന്റെയും രുചിയാണ് ഇതിനെന്ന് ജെയ് വ്യക്തമാക്കി. ഇത് കഴിച്ച ശേഷം മുലപ്പാല്‍ കൂടിയെന്നും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജെയ് പറഞ്ഞു.

മാംസം കഴിക്കുന്ന പോലെ തന്നെയാണ് പ്ലാസന്റ കഴിക്കുന്നതെന്നും അവര്‍ പറയുന്നു. തന്റെ ഈ പ്രവൃത്തിയെ കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് ജയ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here