ഫ്ളോറിഡ: പ്രസവശസ്ത്രക്രിയ കഴിഞ്ഞ് പതിനാല് വര്‍ഷമായിട്ടും 41കാരിയായ ആമി ബ്രിയിറ്റിന് നടുവേദന മാറുന്നില്ല. വാതരോഗം ആണെന്ന് കരുതി സിടി സ്കാന്‍ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ആമിയുടെ നട്ടെല്ലില്‍ ഒടിഞ്ഞ ഒരു ചെറിയ സൂചിയുടെ ഭാഗം.
9 – 10 സെന്റിമീറ്റര്‍ വരെ നീളമുള്ള സൂചിയുടെ 3 സെ.മീറ്റര്‍ ഭാഗമാണ് ഇവരുടെ നട്ടെല്ലില്‍ ഇരിക്കുന്നത്. ആറാമത്തെ പ്രസവസമയത്ത് നല്കിയ എപ്പിഡ്യൂറല്‍ ഇഞ്ചെക്ഷന്റെ സൂചിയാണ് ഒടിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ആമിയുടെ നട്ടെല്ലില്‍ എടുത്ത ഈ കുത്തിവെയ്പ്പില്‍ സൂചിയുടെ ഒരു ഭാഗം ഒടിഞ്ഞ് നട്ടെല്ലില്‍ കയറിയിരുന്നു.
കുത്തിവെപ്പ് നടത്തിയയാള്‍ ഇത് മറച്ച് വെച്ചതായിരിക്കുമെന്നാണ് കരുതുന്നത്. 2003ല്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വഴിയായിരുന്നു ആമി മകന് ജേക്കബിന് ജന്മം നല്‍കിയത്. പ്രസവ ശേഷം രണ്ടാം മാസം മുതലാണ് നടുവേദന ആരംഭിച്ചത്. എത്ര ചികിത്സിച്ചിട്ടും ആമിയുടെ നടുവേദന മാറിയില്ല.
തുടര്‍ന്നാണ് സ്കാനിങ് നടത്തിയത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞിട്ടും പുറത്തെടുക്കാന്‍ സാധിക്കാത്ത വിധമാണ്. ഇനി ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ആമി ജീവിതകാലം മുഴുവന്‍ തളര്‍ന്നുകിടക്കാന്‍ കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഇത്രയും പഴക്കം ചെന്ന ഈ സൂചിയുടെ ഭാഗം ആമിയുടെ നട്ടെല്ലിലെ പ്രധാനരക്തക്കുഴലിനോട് ചേര്‍ന്നാണ് ഇരിക്കുന്നത്. ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലായതോടെ ഫിസിയോതെറാപ്പിയും മറ്റ് മരുന്നുകളും കഴിക്കുകയാണ് ആമി.
വീല്‍ചെയറില്‍ എന്നാകുമെന്ന ആശങ്കയിലാണ് ഇവര്‍. ഇനി ആര്‍ക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും ഫ്ളോറിഡയിലെ ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ആമി പറഞ്ഞു.